കേരളത്തില്‍ നിന്ന് കര്‍ണാടക കേഡറിലേക്ക് മാറാനൊരുങ്ങി ഐപിഎസ് ഓഫീസര്‍ യതീഷ് ചന്ദ്ര. മൂന്നു വര്‍ഷത്തേക്ക് കര്‍ണാടക കേഡറിലേക്ക് മാറാനുള്ള യതീഷ് ചന്ദ്രയുടെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. വിവാദങ്ങള്‍ക്ക് കുറവില്ലാത്ത ഐപിഎസ് ഓഫീസറായിരുന്നു യതീഷ് ചന്ദ്ര.
കഴിഞ്ഞ മാസമാണ് യതീഷ് ചന്ദ്ര കെഎപി നാലാം ബറ്റാലിയന് മേധാവിയായി ചുമതലയേറ്റത്. കണ്ണൂര്‍ എസ്പി ആയിരിക്കെയാണ് കെഎപി നാലാം ബറ്റാലിയന് മേധാവിയാകുന്നത്.
യതീഷ് ചന്ദ്ര വൈപ്പിന്‍ സമരക്കാരെ ലാത്തിചാര്‍ജ് ചെയ്തത് സംസ്ഥാനത്ത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് നിയമം പാലിക്കാത്തവരെ ഏത്തമിടീച്ച സംഭവവും വിവാദമായിരുന്നു. ശബരിമല വിവാദങ്ങള്‍ക്കിടെ മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായുണ്ടായ തര്‍ക്കം യതീഷ് ചന്ദ്രയെ വാര്‍ത്തകളില്‍ നിറച്ചിരുന്നു.


