വ്യാഴാഴ്ച ഹാജരാകില്ലെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും സുരേഷ് കല്ലട നേരത്തേ പൊലീസിെന അറിയിച്ചിരുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പൊലീസ് നിര്‍ദേശം നല്കി. എന്നാൽ തനിക്കുനേരെയുള്ള കുരുക്ക് മുറുകിയതായി മനസ്സിലായ സുരേഷ് പൊലീസിനു മുന്നിൽ ഹാജരാവുകയായിരുന്നു. നേരത്തേ വിവിധ നിയമലംഘനങ്ങൾക്ക് കല്ലടയ്ക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
അതിനിടെ, കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ ക്രൂരമായി മർദിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. ബസിലെ യാത്രക്കാരായ യുവാക്കളെ കമ്പനിയുടെ ജീവനക്കാർ, വൈറ്റില ജംക്ഷനു സമീപം നടുറോഡിൽ മൃഗീയമായി മർദിക്കുന്ന ദൃശ്യങ്ങളാണു ലഭ്യമായത്.



