തൃശൂര്‍: പ്രശസ്ത നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷഫീര്‍ സേട്ട് (44) അന്തരിച്ചു. ഇന്ന് വെളുപ്പിന് 2 മണിക്ക് കൊടുങ്ങല്ലൂര്‍ മോഡേണ്‍ ഹോസ്പിറ്റലില്‍വെച്ച് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ഖബറടക്കം ഇന്ന് വൈകീട്ട് 4.30 ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഭാര്യ : ഐഷ മക്കള്‍ : ദിയ ഖുര്ബാന്, ദയാന് ഖുര്ബാന്.

ആത്മകഥ, ചാപ്പ്റ്റേഴ്സ്, ഒന്നും മിണ്ടാതെ എന്നിവയാണ് ഷഫീര്‍ സേട്ട് നിര്‍മ്മിച്ച ചിത്രങ്ങള്‍. 100 ഡെയ്സ് ഓഫ് ലവ്, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്നിവയാണ് എക്സ്ക്യുട്ടീവ് പ്രൊഡ്യൂസറായ ചിത്രങ്ങള്‍. 2001ല്‍ പുറത്തിറങ്ങിയ മേഘമല്‍ഹാര്‍ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ മനേജറായിരുന്നു. കഥ പറയുമ്പോള്‍, പരുന്ത്, ഗദ്ദാമ, 916 തുടങ്ങി പത്തോളം ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ്.
ജോഷി സംവിധാനം ചെയ്യുന്ന ‘പൊറിഞ്ചു മറിയം ജോസ്’ എന്ന, ഇപ്പോള്‍ ചിത്രീകരണം നടന്നു വരുന്ന സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ‘മേരാ നാം ഷാജി’ ഉള്‍പ്പടെ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.
കഴിഞ്ഞ ഇരുപതു വര്‍ഷത്തോളമായി സിനിമാ നിര്‍മ്മാണ നിയന്ത്രണ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഷഫീര്‍ സേട്ട് ഇരുപത്തിയഞ്ചോളം ചിത്രങ്ങളുടെ നിര്‍മ്മാണ ചുമതല വഹിച്ചിട്ടുണ്ട്. കായംകുളം കൊച്ചുണ്ണിയിലും സഹകരിച്ചിരുന്നു. മാമാങ്കത്തിലും പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ്


