തിരുവനന്തപുരം: ഓഗസ്റ്റ് ഏഴിന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുമെന്ന് അറിയിച്ചു. സംയുക്ത ട്രേഡ് യൂണിയന് സമരസമിതിയാണ് സൂചനാ പണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്നത്. ആറിന് അര്‍ധരാത്രി മുതല്‍ ഏഴിന് അര്‍ധരാത്രി വരെയാണ് പണിമുടക്ക് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കുന്ന ഭരണപരിഷ്കാരങ്ങള്‍, വാടകവണ്ടി ഓടിക്കാനുള്ള തീരുമാനം, കെഎസ്ആര്‍ടിസിയെ മൂന്ന് കമ്പനിയാക്കാനുള്ള തീരുമാനം, ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി തുടങ്ങിയവയ്ക്കെതിരെയും ശമ്പളപരിഷ്കരണം നടപ്പിലാക്കാത്തതിനെതിരെയുമാണ് യൂണിയനുകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.


