സംസ്ഥാനത്ത് ഒരാഴ്ചത്തേയ്ക്ക് പ്രഖ്യാപിച്ച ഇളവുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍. ശനിയും ഞായറും സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരും. ശനി, ഞായര്‍ ഉള്‍പ്പെടെ എല്ലാ ദിവസങ്ങളിലും പരീക്ഷകള്‍ നടത്താന്‍ അനുമതിയുണ്ട്. ടിപിആര്‍ 16ന് താഴെയുള്ള ഇടങ്ങളില്‍ സര്‍ക്കാര്‍ ഓഫിസുകളിലും ബാങ്കുകളിലും 50 ശതമാനം ഹാജര്‍ അനുവദിച്ചിട്ടുണ്ട്.
ആരാധനാലയങ്ങള്‍ തുറന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലും രാവിലെ മുതല്‍ ദര്‍ശനമുണ്ട്. ഒരേസമയം പതിനഞ്ചുപേര്‍ക്ക് മാത്രമാണ് പ്രവേശനം. അംഗങ്ങളെ പരമാവധി കുറച്ച് ടിവി പരമ്പരകളുടെ ഇന്‍ഡോര്‍ ഷൂട്ടിങ് ആകാം.


