തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ച പരാജയത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. തൃശൂർ എന്നും ഉണ്ടാകും ഈ ഹൃദയത്തിലെന്നും തന്റെ പ്രവർത്തനങ്ങൾക്ക് ഊർജം നൽകിയ എല്ലാവർക്കും നന്ദിയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയുടെ കുറിപ്പ്–
തൃശൂർ എന്നും ഉണ്ടാകും ഈ ഹൃദയത്തിൽ…! എന്റെ പ്രവർത്തനങ്ങൾക്ക് ഊർജം നൽകിയ സ്നേഹത്തിന് നന്ദി! എന്റെ വിശപ്പടക്കിയ എന്നെ ചേർത്തു പിടിച്ച കുറച്ചു ദിവസം എന്റെയൊപ്പം സഞ്ചരിച്ച തൃശൂരിലെ എല്ലാ അമ്മമാർക്കും സ്നേഹിതർക്കും പ്രവർത്തകർക്കും തൃശൂർകാർക്കും പിന്നെ പൂരക്കാഴ്ച കൊഴുപ്പിച്ച തെച്ചിക്കോട്ട് രാമചന്ദ്രനും നന്ദി! ഒപ്പം ലോകത്തിലെ ഏറ്റവും ജനസമ്മതനായ നേതാവായി ഉയർന്ന എന്റെ, രാജ്യത്തിന്റെ സ്വന്തം നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങൾ…!
തൃശൂർ എന്നും ഉണ്ടാകും ഈ ഹൃദയത്തിൽ…!എന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകിയ സ്നേഹത്തിന് നന്ദി!എന്റെ വിശപ്പടക്കിയഎന്നെ…
Posted by Suresh Gopi on Friday, May 24, 2019

