തിരുവനന്തപുരം∙ ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫിന് വ്യക്തമായ മേൽക്കൈ. ഇരുപതിൽ ഇരുപത് സീറ്റുകളിലും മുന്നിട്ട് യുഡിഎഫ്. എൽഡിഎഫിനും എൻഡിഎയ്ക്കും ഒരു സീറ്റിൽപോലും മുന്നിടാൻ സാധിക്കുന്നില്ല. പാലക്കാട് പി.കെ.ശ്രീകണ്ഠൻ 15,000 വോട്ടിന്റെ ലീഡിലാണ് മുന്നേറുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധിയും കാസർകോട് രാജ്മോഹൻ ഉണ്ണിത്താനും വ്യക്തമായ ഭൂരിപക്ഷം നേടി മുന്നിലാണ്.

