കണ്ണൂര്‍: പ്രവാസി വ്യവസായിയുടെ ആത്മഹത്യയുടെ പേരില്‍ വിവാദത്തിലായ ആന്തൂര്‍ നഗരസഭയുടെ അധ്യക്ഷ പി.കെ ശ്യാമള രാജിവച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കാണ് രാജിക്കത്ത് കൈമാറിയത്. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് പി.കെ ശ്യാമളയെ രാവിലെ വിളിച്ചുവരുത്തിയിരുന്നു. സെക്രട്ടേറിയറ്റ് യോഗം രാജി ആവശ്യപ്പെടുകയായിരുന്നു.

