വേങ്ങൂരിൽ ആത്മഹത്യ ചെയ്ത ആരതിയുടെ ഫോണിൽ നിന്നും ഓൺലൈൻ ലോൺ ആപ്പിന്റെ ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചു. നഗ്ന ചിത്രങ്ങൾ പ്രദർശിപ്പിക്കും എന്നായിരുന്നു ഭീഷണി. അങ്ങനെ ചെയ്താൽ ആത്മഹത്യ ചെയ്യുമെന്ന് യുവതി മറുപടി നൽകിയതായും പൊലീസ് കണ്ടെത്തി .പാകിസ്താനിൽ നിന്നാണ് സന്ദേശം എത്തിയതെന്നും കണ്ടെത്തൽ.
വേങ്ങൂർ സ്വദേശിനി ആരതി 6500 രൂപയാണ് ലോൺ എടുത്തത് .കുറച്ചു തുക തിരച്ചടച്ചു . എന്നാൽ ബാക്കി തുക ആവശ്യപ്പെട്ട് ഓൺലൈൻ ലോൺ ആപ്പ് കമ്പനി കഴിഞ്ഞ ഒരാഴ്ചയായി ആരതിയെ ഭീഷണിപെടുത്തിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. യുവതിയുടെയും ഭർത്താവിന്റെയും ഫോണിലേക്ക് നഗ്ന ഫോട്ടോകൾ അയച്ചു നൽകുമെന്ന് പറഞ്ഞ് ഓൺലൈൻ ലോൺ ദാദാക്കൾ ഭീഷണി മുഴക്കിയതായി ബന്ധുക്കളാണ് പൊലീസിനെ അറിയിച്ചത്. തുടര്ന്ന് മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് കുറുപ്പുംപടി പൊലീസ് അന്വേഷണം ആരംഭിച്ചു.


