ഗായത്രി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചിറ്റൂര്‍ ആലംകടവ് നര്‍ണി സ്വദേശി ഷിബിലാണ് (16)മരിച്ചത്.ചിറ്റൂർ സ്വദേശി ഷിബിൽ ഇന്നലെ മൂന്നു കൂട്ടുകാർക്കൊപ്പം മീൻപിടിക്കാൻ പുഴയിൽ ഇറങ്ങിയതായിരുന്നു. സ്കൂബ ടീം ഉൾപ്പെടെയുള്ളവർ ഇന്നലെ മുതൽ ഷിബിനായി തെരച്ചിൽ നടത്തുകയായിരുന്നു.
തരൂര്‍ അരിശേരി ഭാഗത്ത് ബന്ധുവീട്ടില്‍ വിരുന്നു വന്നതാണ് ഷിബില്‍. കനത്ത മഴയെ തുടര്‍ന്ന് ഗായത്രിപുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു.കൂട്ടുകാർക്കൊപ്പം മീൻപിടിക്കാൻ പുഴയിലിറങ്ങിയ സമയത്ത് ഒഴുക്കിൽപെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികൾ നീന്തി രക്ഷപ്പെട്ടു. ഷിബിന്‍ നീന്തലറിയില്ലായിരുന്നു. രക്ഷപ്പെട്ട കുട്ടികളാണ് വീട്ടുകാരെയും ഫയർഫോഴ്സിനെയും അപകടമുണ്ടായ വിവരമറിയിച്ചത്.


