തിരുവനന്തപുരം: റെഡ്ക്രോസ് കേരള ഘടകം ചെയര്‍മാനും സി.എം.പി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സുനില്‍ സി.കുര്യന് (50) അന്തരിച്ചു. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ തുടര്‍ചികിത്സയിലായിരുന്നു. അണുബാധയെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെ മുതല്‍ ആരോഗ്യനില മോശമായിരുന്നു. ഇന്നലെ രാത്രി 10.45-നാണ് അന്ത്യം സംഭവിച്ചത്.
സംസ്ഥാന ശിശുക്ഷേമ സമിതി മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. എസ്എഫ്ഐ നേതാവായിരുന്ന സുനില്‍ സി കുര്യന് കേരള സര്‍വകലാശാല യൂണിയന് ചെയര്‍മാനായിരുന്നു. സിപിഎം വിട്ടു കോണ്‍ഗ്രസിലെത്തിയ കുര്യന് സിഎംപിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു.
മൃതദേഹം ഞായറാഴ്ച രാവിലെ ഒമ്ബതു മുതല്‍ 11 വരെ മുറിഞ്ഞപാലത്തുള്ള വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ശവസംസ്കാരം കോട്ടയം പേരൂര്‍ യാക്കോബായ പള്ളി സെമിത്തേരിയില്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചിന്.


