കോഴിക്കോട്: വടകരയിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായിരുന്ന സി ഒ ടി നസീറിന്റെ വധശ്രമത്തില്‍ സിപിഎം പ്രതിസ്ഥാനത്ത് നില്‍ക്കേ നസീറിനെ സന്ദര്‍ശിക്കാന്‍ പി ജയരാജന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി.സിഒടി നസീര്‍ വധശ്രമ ഗൂഢാലോചനയില്‍ പി ജയരാജന് നേരെ കോണ്‍ഗ്രസിന്റെയും ആര്‍എംപിയുടെയും ആരോപണം ഉയരുന്നതിനിടെയാണ് നസീറിനെ കാണാന്‍ ജയരാജനെത്തിയത്.
നസീര്‍ കഴിയുന്ന മുറിയില്‍ അരമണിക്കൂറോളം പി ജയരാജൻ ചെലവഴിച്ചു.സന്ദര്‍ശന വിവരമറിഞ്ഞെത്തിയ മാധ്യമങ്ങളെ ഒഴിവാക്കിയാണ് ജയരാജന് നസീറിനടുത്തേക്ക് പോയത്. നസീറിന് നേരെ നടന്ന ആക്രമണത്തില്‍ തനിക്കും പാര്‍ട്ടിക്കും പങ്കില്ലെന്ന് ജയരാജന് വ്യക്തമാക്കി.
സംഭവത്തില്‍ പങ്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതികരിച്ചിരുന്നു. എന്നാല്‍ കണ്ടാലറിയാവുന്ന മൂന്ന് സിപിഎം പ്രവര്‍ത്തക്കെതിരെ തലശേരി പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.


