മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ കേരളത്തിലെ വിമാനത്താവളത്തെയും ബാധിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലെ 7 വിമാന സർവീസുകൾ വൈകി.സോഫ്റ്റ്വെയർ അപ്ഡേറ്റുകളില് ജാഗ്രത പാലിക്കാൻ ക്രൗഡ്സ്ട്രൈക്ക് സോഫ്റ്റ്വെയറിൻറെ ഉപയോക്താക്കളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുണ്ടായ പ്രശ്നം ലോക വ്യാപകമായി വിമാനത്താവളങ്ങള്‍, ട്രെയിന്‍ സര്‍വീസുകള്‍, ഐടി കമ്പനികള്‍, ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.
ബ്രിട്ടനിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. സൂപ്പർമാർക്കറ്റുകളുടെ പ്രവർത്തനം നിലച്ചു. സ്ട്രൈക്ക് അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റ് പ്രവർത്തനങ്ങൾ തകരാറിലായത്. ക്രൗഡ്സ്ട്രൈക്ക് സോഫ്റ്റ്വെയർ അപ്ഡേറ്റിൽ സാങ്കേതിക തകരാർ ഉണ്ടെന്ന് അറിയിക്കുന്നതായും അത് ഉപയോഗിക്കുന്ന സ്ഥാപനങ്ങളുടെ ഇലക്ട്രോണിക് സംവിധാനങ്ങളെ ബാധിച്ചേക്കാമെന്നും യുഎഇയുടെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെൻറ് റെഗുലേറ്ററി അതോറിറ്റി ഒരു പോസ്റ്റിൽ അറിയിച്ചു.


