തിരുവനന്തപുരം: ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെ നിയമസഭയില്‍ രൂക്ഷമായി വിമര്‍ശിച്ച് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. കെ.എസ് ആര്‍ടിസി ഡിപ്പോകള്‍ നഷ്ടമെന്നും വരുത്തി അടച്ചു പൂട്ടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്. ഇതിന് ഗതാഗത മന്ത്രി കൂട്ടു നില്ക്കെതുതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
മന്ത്രിപ്പണി എന്നു പറയുന്നത് എസ്കോര്‍ട്ടും സ്റ്റേറ്റ് കാറും മാത്രമല്ല.പൊതുജനമധ്യത്തില്‍ എംഎല്‍എമാരെ അവഹേളിക്കുന്ന തീരുമാനം എടുക്കാന്‍ പാടില്ലെന്നും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. കൂടാതെ മന്ത്രി നിഷേധാത്മക സമീപനം സ്വീകരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

