ഗുഡ്സ് ട്രെയിന്‍ തെറ്റായ ട്രാക്കില്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പാസഞ്ചർ ട്രെയിനുകൾ വരുന്ന ഒന്നാം പ്ലാറ്റ്ഫോമിൽ ഗുഡ്സ് ട്രെയിൻ നിർത്തിയിടുകയായിരുന്നു. ലോക്കോ പൈലറ്റ് ഡ്യൂട്ടി സമയം കഴിഞ്ഞതോടെ ഒന്നാം പ്ലാറ്റ്ഫോമിൽ ട്രെയിന്‍ നിർത്തിയിട്ട് പോവുകയായിരുന്നു എന്നാണ് വിവരം.
റെയില്‍വേ അധികൃതര്‍ സംഭവത്തില്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല. സിഗ്നല്‍ നല്കിയില് വീഴ്ചയുണ്ടായി എന്നാണ് ലഭിക്കുന്ന വിവരം.ഷൊർണൂർ ഭാഗത്തേക്ക് പോകേണ്ട ട്രെയിനുകൾ നിർത്തുന്ന സ്ഥലമാണ് പ്ലാറ്റ്ഫോം ഒന്ന്. സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായതായാണ് ആദ്യ സൂചന.
ഇനി ട്രെയിന്‍ മാറ്റണമെങ്കില്‍ മംഗലപുരത്ത് നിന്ന് മറ്റൊരു ലോക്കോ പൈലറ്റ് എത്തണം. ഉടന്‍ മംഗലപുരത്ത് നിന്ന് ലോക്കോ പൈലറ്റ് എത്തുമെന്നാണ് റെയില്‍വേ അറിയിക്കുന്നത്. കാസർഗോട്, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനുകളുടെ വരുമാനത്തിൽ വൻ വർധനവുണ്ടായിട്ടുണ്ട് എന്ന് ഏറ്റവും അടുത്ത് പുറത്തിറങ്ങിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു


