പി ഇന്ദിര കണ്ണൂർ കോർപ്പറേഷൻ മേയർ ആകും. നിലവിലെ ഡെപ്യൂട്ടി മേയറാണ് ഇന്ദിര. ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. കെ സുധാകരന്റെ വാർത്ത സമ്മേളനത്തിൽ പ്രഖ്യാപനം ഉണ്ടാകും. പി ഇന്ദിര ജയിച്ചത് പയ്യാമ്പലത്ത് നിന്ന്. കോർപറേഷൻ രൂപീകരിച്ചത് മുതൽ കൗൺസിലർ ആണ്.
ഏകകണ്ഠമായാണ് തീരുമാനമെന്ന് കെ. സുധാകരൻ എംപി പറഞ്ഞു. ഭരണ പരിചയം മുൻ നിർത്തിയാണ് ഇന്ദിരയെ തീരുമാനിച്ചതെന്ന് ഡിസിസി പ്രസിഡൻ്റ് പറഞ്ഞു. നിലവിൽ ജില്ല കോൺഗ്രസ് കമ്മിറ്റി അംഗമാണ് ഇന്ദിര.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റും മുണ്ടയാട് ഡിവിഷൻ കൗൺസിലറുമായ ശ്രീജ മഠത്തിലിനായി സംസ്ഥാന നേതൃത്വത്തിലെ ചില ഉന്നതർ നടത്തുന്ന ചരടുവലികളാണ് മേയർ തീരുമാനം വൈകാനുള്ള കാരണം. കോർപറേഷൻ തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന സുധാകരൻ്റെ താത്പര്യം കൂടി നേതൃത്വം പരിഗണിക്കുമെന്നാണ് കരുതുന്നത്.


