പാലക്കാട് ആലത്തൂർ കാട്ടുശേരിയിൽ സ്കൂൾ ബസ് മറിഞ്ഞു. ചേരാമംഗലം കനാലിലേക്ക് ബസ് മറിഞ്ഞു. എഎസ്എംഎം ഹയര്‍സെക്കണ്ടറി സ്കൂളിന്റെ ബസാണ് മറിഞ്ഞത്. ബസില്‍ 40 ഓളം കുട്ടികള്‍ ഉണ്ടായിരുന്നു.
കുട്ടികൾക്ക് നിസാര പരിക്കുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വിദ്യാര്‍ത്ഥികളെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കുട്ടികളെ രണ്ട് ആശുപത്രികളിലേക്ക് മാറ്റി. അപകടസമയത്ത് 20-ൽ താഴെ ആളുകളാണ് അവിടെ ഉണ്ടായിരുന്നത്.
യാത്രയ്ക്കിടെ ബസിൽ നാൽപ്പതോളം പേർ ഉണ്ടായിരുന്നു. പാടത്ത് ജോലി ചെയ്തിരുന്നയാളുകളാണ് കുട്ടികളെ തക്ക സമയത്ത് രക്ഷിച്ചത്. റോഡിലെ കുഴിയിൽ ചാടിയതിനെ തുടർന്ന് ബസ് നിയന്ത്രണം വിട്ട് തോറ്റിലേക്ക് മറിയുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു.ബസിൻ്റെ ചില്ല് തകർത്താണ് കുട്ടികളെ പുറത്തെടുത്തതെന്ന് നാട്ടുകാർ പറഞ്ഞു.


