കനത്ത മഴയിൽ കണ്ണൂരിലും മട്ടന്നൂരിൽ റോഡുകൾ തകർന്നു. മട്ടന്നൂർ ഇരിയ്ക്കൂർ റോഡിലാണ് സംഭവം സമീപത്തെ കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. കാറിൽ ഉണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടു.
പ്രദേശത്ത് കനത്ത മഴയാണ്. കൊട്ടാരം പെരിയത്ത് എന്ന സ്ഥലത്താണ് സംഭവം. കൃഷിയിടങ്ങൾക്കും സാരമായ നാശമുണ്ടായി. കൊട്ടാരം-പെരിയത്തിൽ റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം നിർത്തി. നിരവധി വീടുകളിലേക്ക് പോകുന്ന റോഡിൽ വെള്ളത്തിനടിയിലായി. വീടിനുള്ളിൽ വെള്ളം കയറിയ സാഹചര്യവുമുണ്ട്.
നായ്ക്കാലിയിൽ പുഴയിൽ വെള്ളം കയറി റോഡ് ഭാഗം പൂർണമായും വെള്ളത്തിനടിയിലായി. ഇവിടെയും മണ്ണിടിച്ചിൽ ഉണ്ടായി. ഇതേത്തുടർന്ന് ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു.


