ബാര്‍ക് തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍. സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം റിപ്പോര്‍ട്ട് തേടി. വിശ്വാസ്യതയും സമഗ്രതയും ഉറപ്പാക്കുന്നതിനായി സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നെന്ന് മന്ത്രാലയം വ്യക്തമാക്കി. ലോക്സഭയില്‍ കെ സുധാകരന്, ഡീന്‍ കുര്യക്കോസ് എന്നിവരുടെ ചോദ്യങ്ങള്‍ക്കാണ് കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ സഹമന്ത്രി എല്‍ മുരുകന്റെ മറുപടി.
സംവിധാനത്തിന്റെ വിശ്വാസ്യതയും സമഗ്രതയും ഉറപ്പാക്കുന്നതിനായി സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ലോക്സഭയിലെ ചോദ്യങ്ങൾക്കാണ് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ സഹമന്ത്രി എൽ മുരുകൻ ഇക്കാര്യം അറിയിച്ചത്. എംപിമാരായ കെ സുധാകരൻ, ഡീൻ കുര്യക്കോസ് എന്നിവരുടെ ചോദ്യങ്ങൾക്കാണ് മന്ത്രി രേഖാമൂലം മറുപടി നല്‍കിയത്.
കേരളത്തിലെ ടെലിവിഷൻ ബാർക് തട്ടിപ്പിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അന്വേഷണത്തിനായി സൈബർ പൊലീസിനെ ചുമതലപ്പെടുത്തിയതായും സംസ്ഥാന പൊലീസ് മേധാവി നേരത്തെ വ്യക്തമാക്കിയിരുന്നു. ബാര്‍ക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കെടിഎഫ്(കേരള ടെലിവിഷന്‍ ഫെഡറേഷന്) പ്രസിഡന്റും 24 ചാനല്‍ മേധാവിയുമായ ആർ.ശ്രീകണ്ഠൻ നായരാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.


