തൃശൂർ-കുന്നംകുളം റൂട്ടിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കി. തൃശൂർ-കുന്നംകുളം റൂട്ടിൽ കുഴികൾ തകർന്നതിനാൽ ബസുകൾ ഓടിക്കാൻ കഴിയുന്നില്ലെന്ന് ബസുടമകളും ജീവനക്കാരും പരാതിപ്പെടുന്നു. ഇന്ന് രാവിലെ 10 മണിക്ക് ചുണ്ടർ സെൻട്രലിൽ നിന്ന് കൈപ്പാലം വരെ പദയാത്ര പുറപ്പെടുമെന്ന് ബസ് ജീവനക്കാർ അറിയിച്ചു.
കുന്നംകുളം റോഡില്‍ ചെറിയ കുണ്ടും കുഴിയുമല്ല ഉള്ളത്, റോഡ് കുളമായാണ് കിടക്കുന്നത് എന്ന് ജീവനക്കാര്‍ പറയുന്നു. ഈ സാഹചര്യത്തിൽ ഇന്ന് പണിമുടക്കുമെന്ന് ബസ് തൊഴിലാളികൾ അറിയിച്ചു. ബസുടമകളുടെയും യാത്രക്കാരുടെയും അഭ്യർഥന മാനിച്ച് കുഴികൾ നികത്തുന്നുണ്ടെങ്കിലും ഇത് പ്രഹസനമായിരുന്നെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടി.
കനത്ത മഴയിൽ കുഴിയിൽ മൂടിയ മണ്ണ് ഒലിച്ചുപോയിട്ടുണ്ട്. ഇതോടെ റോഡിൽ അപകടകരമായ കുണ്ടും കുഴിയും രൂപപ്പെട്ടു. കനത്ത മഴയിൽ റോഡിൽ വെള്ളം കെട്ടിനിന്ന് ഗതാഗതം ദുഷ്കരമാണെന്ന് പറയുന്നു. കൃത്യമായി ഓടാനും സമയക്രമം പാലിക്കാനും സാധിക്കുന്നില്ല. ഇക്കാരണത്താല്‍ യാത്ര പലതും ഉപേക്ഷിക്കേണ്ടതായി വരുന്നുവെന്നും ജീവനക്കാർ വിശദീകരിച്ചു.


