
ഇരിങ്ങാലക്കുട: ചായ ചൂടാക്കി നല്‍കാതിരുന്നതിന് അമ്മയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയ മകന് അറസ്റ്റില്‍.വെസ്റ്റ് കോമ്പാറ സ്വദേശി കയ്പുള്ളി വീട്ടില്‍ ലീലയ്ക്കാണ്(53) പൊള്ളലേറ്റത്. സംഭവത്തില്‍ മകന് വിഷ്ണുവിനെ(24)പൊലീസ് അറസ്റ്റു ചെയ്തു. വിഷുദിനത്തില്‍ രാവിലെ 11നാണ് സംഭവം. വീട്ടില്‍ ഇരുവരും സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നു പൊലീസ് പറഞ്ഞു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ലീല തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

