കൊച്ചി: കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്റെ വിജയം ഹൈക്കോടതി റദ്ദാക്കി. യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വ്യക്തിഹത്യ നടത്തിയെന്ന പരാതിയിലാണ് വിധി. കെ.ടി മുഹമ്മദ് എന്നയാള്‍ സമര്‍പ്പിച്ച ഹരജിയിലാണ് വിധി. അതേസമയം വിധി നടപ്പാക്കുന്നത് 30 ദിവസത്തേക്ക് സ്റ്റേ ചെയ്തു. ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് കാരാട്ട് റസാഖ് വിജയിച്ചത്. എം.എ റസാഖിനെ വ്യക്തിഹത്യ ചെയ്യുന്ന വിധത്തില്‍ വ്യാജ സിഡി നിര്‍മിച്ച് കുടുംബയോഗങ്ങളില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ചുവെന്നായിരുന്നു പരാതി.
അതേസമയം ലീഗ് സ്ഥാനാര്‍ഥി എം.എ റസാഖിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി തള്ളി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചാണ് കാരാട്ട് റസാഖ് ഇടത് പാളയത്തിലെത്തിയത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചാണ് കാരാട്ട് റസാഖ് ലീഗ് വിട്ടത്. 583 വോട്ടുകള്‍ക്കായിരുന്നു വിജയം. അതുകൊണ്ടുതന്നെ ഈ വിധി ലീഗിനെ സംബന്ധിച്ച് ഏറെ സന്തോഷകരമാണ്.

