അനുവദിച്ച സമയത്തിന് ശേഷവും ബെവ്കോ ഔട്ട് ലെറ്റിൽ പൊലീസുകാർക്ക് മദ്യവിൽപ്പന. ഇന്നലെ രാത്രി ഒമ്പതരയോടെ മലപ്പുറം ഇടപ്പാൾ കണ്ടനകം ബിവറേജിലാണ് സംഭവം. വീഡിയോ പകർത്തുകയായിരുന്ന നാട്ടുകാരെ പോലീസ് മർദിച്ചു.
പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ചങ്ങരംകുളം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മർദനത്തിൽ പരിക്കേറ്റ കണ്ടനകം സ്വദേശി സുനീഷ് കുമാർ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രത്യേക പോലീസ് വിഭാഗം അന്വേഷണം ആരംഭിച്ചു.

