കൊച്ചി തീരത്ത് ഇന്ത്യന്‍ ചരക്കു കപ്പലിന് തീപിടിച്ചു ഒരാള്‍ക്ക് ഗുരുതര പൊള്ളല്‍. ഇന്ത്യന്‍ ചരക്കു കപ്പലായ എം.വി നളിനിക്കാണ് തീ പിടിച്ചത്. കൊച്ചി തീരത്തു നിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ ദുരത്ത് നങ്കൂരമിട്ട് കിടക്കുന്ന സമയത്താണ് ബുധനാഴ്ച വൈകുന്നേരത്തോടെ തീ പിടുത്തമുണ്ടായത്
നാവികസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നാഫ്ത്തയുമായി പോകുകയായിരുന്ന കപ്പലില്‍ 22 പേരുണ്ടായിരുന്നു. ഇതില്‍ ഒരാള്‍ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റതായാണ് വിവരം. പൊട്ടിത്തെറിയോടു കൂടി എന്ജിന് റൂണിലാണ് തീ പിടുത്തമുണ്ടായതെന്നാണ് വിവരം. ഇതേതുടര്‍ന്ന് കപ്പലിലെ വൈദ്യുതി സംവിധാനങ്ങളും പൂര്‍ണമായും തകരാറിലായി.
സതേണ്‍ നേവല്‍ കമാന്‍ഡിന്റെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറും, ഐഎന്‍എസ് കല്‍പേനിയും അപകടസ്ഥലത്തേക്ക് തിരിച്ചു. കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനത്തിന് ബോട്ട് അയച്ചിട്ടുണ്ട്.


