മാവേലിക്കര: മാവേലിക്കര പുതിയകാവില്‍ തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിന്റെ അകിട് മുറിച്ചു മാറ്റി സാമൂഹ്യദ്രോഹികളുടെ കണ്ണില്ലാത്ത ക്രൂരത. കഴിഞ്ഞദിവസം രാത്രിയില്‍ പുതിയകാവ് തച്ചിട്ടി വടക്കതില്‍ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള പശുവിന്റെ അകിടാണ് സൂമൂഹ്യവിരുദ്ധര് മുറിച്ചുമാറ്റിയത്.
തൊഴുത്തില്‍ കെട്ടിയിരിക്കുകയായിരുന്നു രണ്ട് പശുക്കളുടെ കയര്‍ അഴിക്കുന്നതിനിടെ ഒരു പശു ഓടി രക്ഷപ്പെട്ടു. രണ്ടാമത്തെ പശുവിന്റെ കാലുകള്‍ കെട്ടുന്നതിനിടെ അത് ഉച്ചത്തില്‍ നില വിളിച്ചു. വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അകിട് മുറിച്ച ശേഷം അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.


