മറ്റ് സംസ്ഥാനങ്ങളില്‍ ട്രെയിന്‍ മാര്‍ഗ്ഗം എത്തുന്നവര്‍ നിര്‍ബന്ധമായും ക്വാറന്റൈന് പാലിക്കണമെന്ന് ഡി.ജി.പി. ഇത്തരത്തില്‍ എത്തുന്നവര്‍ മറ്റ് പല സ്റ്റേഷനുകളിലും ഇറങ്ങി മറ്റ് വാഹനങ്ങളില്‍ വീടുകളിലേയ്ക്ക് പോകുന്നുണ്ടെന്നും ഇത്തരകാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ക്വാറന്റൈന് ഒഴിവാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ ഗൗരവത്തോടെയാണ് പോലീസ് കാണുന്നതെന്നും റെയില്‍വെ അധികൃതരുമായി സംസാരിച്ച് ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി, കോഴിക്കോട് ക്രൈബ്രാഞ്ച് ഐ.ജി, ട്രാഫിക്ക് ഐ.ജി എന്നിവര്‍ക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്കി.
ഇത്തരക്കാരെ നിരീക്ഷിക്കാനായി ഹൈവേ പോലീസ്, കണ്ട്രോള് റൂം, പോലീസ് സ്റ്റേഷനുകള്‍ എന്നിവയുടെ വാഹനങ്ങള്‍ ഉപയോഗിക്കാമെന്നും മറ്റ് സംസ്ഥാനങ്ങില്‍ നിന്ന് റോഡ് മാര്‍ഗ്ഗം എത്തുന്നവരും നേരെ വീടുകളിലേയ്ക്കാണ് പോകുന്നതെന്ന് ഉറപ്പാക്കണം. ക്വാറന്റൈനില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തുപോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ പോലീസ് വോളന്റിയര്‍മാരുടെ സേവനം വിനിയോഗിക്കുമെന്നും ഡിജിപി അറിയിച്ചു. ഇ-വിദ്യാരംഭം പദ്ധതിപ്രകാരം കുട്ടികള്‍ക്ക്്് സഹായം എത്തിക്കുന്നതിന് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


