കൊച്ചി: നരേന്ദ്ര മോദിയെ വാരാണസിയില്‍ എതിര്‍ക്കാന്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നൊരു മലയാളി. ചെറായി സ്വദേശി യു.എസ്. ആഷിന് (32) വാരാണസിയില്‍ മല്സരിക്കുന്നതിനൊരു ലക്ഷ്യമുണ്ട്.

സ്വന്തം പാര്‍ട്ടിയായ ‘ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി’യുടെ (ഐജിപി) വികസന സങ്കല്പങ്ങള് രാജ്യത്തെ അറിയിക്കുകയും ഭാവി സര്‍ക്കാരിന്റെ അജണ്ടയില്‍ എത്തിക്കുകയും ചെയ്യുകയാണ് ആ ലക്ഷ്യം. അങ്കമാലിക്കു സമീപം കുന്നുകര എംഇഎസ് കോളജിന്റെ ചെയര്‍മാനും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ആഷിന് പിന്നീട് രാഷ്ട്രീയത്തില്‍ നിന്നകന്നു കഴിയുകയായിരുന്നു.
ഐജിപി ഇതാദ്യമായിട്ടല്ല തിരഞ്ഞെടുപ്പില്‍ രംഗത്ത് എത്തുന്നത്. കേരളത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും നിയമസഭ തിരഞ്ഞെടുപ്പകളിലും ശ്രദ്ധേയ സാന്നിദ്ധ്യമയിരുന്നു ഐജിപി. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ വ്യത്യസ്ത രീതികളാണ് ഐ ജി പി സ്വീകരിച്ചിരിക്കുന്നത്. പ്രചരണത്തിന് ഫ്ലെക്സോ പോസ്റ്ററോ മറ്റ് പ്രചാരണ പരിപാടികളോ നടത്തുന്നില്ല. പകരം പൂര്‍ണമായും സോഷ്യല്‍ മീഡിയകളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ഉപയോഗിച്ചുള്ള പ്രചാരണമാണ് നടത്തുന്നത്.
രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ മല്‍സരിക്കാന്‍ ശ്രമിച്ചുവെങ്കിലും പത്രിക തള്ളിപ്പോയി.സംരംഭകത്വത്തിലൂടെ ഇന്ത്യയെ വികസിത രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിക്കുക എന്നതാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് ആഷിന് പറയുന്നു
ഗാന്ധിയന്‍ ആദര്‍ശങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍. തന്റെ മരണത്തിന് മുമ്പ് ഇന്ത്യ ഒരു വികസിത രാഷ്ട്രമായി കാണമെന്നതാണ് ആഷിന്റെ സ്വപ്നം. ഇതിനായി സോഷ്യല്‍ മീഡിയകളില്‍ സംരംഭകത്വത്തിലൂടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുവാനുള്ള ഹാഷ്ടാഗ് ക്യാമ്പെയിനുകളും (#idevelopindia Develop India through Entrepreneurship) നടത്തുന്നുണ്ട് ഇദ്ദേഹം.


