വ്യവസായ മന്ത്രി ഇപി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയുടെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മന്ത്രിസഭയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ആളാണ് ഇപി ജയരാജന്. നേരത്തേ മന്ത്രി തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് മന്ത്രി തോമസ് ഐസക്. ശ്വാസതടസമുണ്ടെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
കൊല്ലം ജില്ലാ കള്ക്ടര് ബി. അബ്ദുള്‍ നാസര്‍ സ്വയം നിരീക്ഷണത്തില്‍ പോയി. കളക്ടര്‍ ബംഗ്ലാവിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ നിരീക്ഷണത്തിലായത്. ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ആര്.ടി.പി.സി ആര് ഫലം വരും വരെ നിരീക്ഷണത്തില്‍ കഴിയാനാണ് തീരുമാനം.


