തൃശ്ശൂര്‍: ഭീകരാക്രമണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍ പൂരത്തിന് വന്‍സുരക്ഷ ഒരുക്കി . തൃശ്ശൂരില്‍ സുരക്ഷയുടെ ഭാഗമായി പല കേന്ദ്ര ഏജന്‍സികളും ഇത്തവണ പൂരത്തിന് എത്തും .

ബോംബുകള്‍ കണ്ടെത്തുന്നതിനും നിര്‍വീര്യമാക്കുന്നതിനും വേണ്ടി അത്യാധുനിക സംവിധാനങ്ങള്‍ ആണ് പൂരത്തിനായി കൊണ്ടുവരുന്നത് . 160 ബോംബുവിദഗ്ധര്‍ ആണ് പൂരസമയത്ത് ഉണ്ടാകുക .
അയല്‍സംസ്ഥാനങ്ങളിലെയും അയല്‍രാജ്യങ്ങളിലെയും ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തൃശ്ശൂര്‍ പൂരത്തിന് വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിരിക്കുന്നത് എന്ന് തൃശ്ശൂര്‍ റേഞ്ച് ഐ.ജി. ബല്‍റാംകുമാര്‍ ഉപാധ്യായ, സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ്ചന്ദ്ര എന്നിവര്‍ പത്രസമ്മേളനത്തിളുടെ അറിയിച്ചു . സുരക്ഷാസംവിധാനങ്ങള്‍ പോലീസ് ഒരുക്കിയിരിക്കുന്നത് ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെയാണ് എന്നും വ്യക്തമാക്കി .

