പത്തനംതിട്ട: കോവിഡ് 19 ലക്ഷണങ്ങളുമായി പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ 10 പേരുടെ സ്രവ പരിശോധനാ ഫലം ലഭിച്ചു. പത്തും നെഗറ്റീവ് ആണ്. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയ 24 പേരിൽ 10 പേർക്ക് വൈറസ് ബാധയില്ലെന്നാണ് പരിശോധനാ ഫലം വ്യക്തമാകുന്നത്. 2 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ 30 പേരാണ് ഐസോലേഷൻ വാർഡുകളിൽ തുടരുന്നത്. പരിശോധന ഫലം നെഗറ്റീവായ പത്ത് പേരില്‍ അഞ്ച് പേരെ ഇതിനോടകം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ഇനി പതിനാല് പേരുടെ പരിശോധനഫലമാണ് ലഭിക്കാനുള്ളത്.
അതേസമയം രോഗബാധ കണ്ടെത്തിയ റാന്നിയിലെ വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ ജനപ്രതിനിധികളുടെ യോഗത്തിൽ കലക്ടർ നിർദേശം നൽതി. 900 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇവര്‍ക്കെല്ലാം ഭക്ഷണവും വെള്ളവും ജില്ലാ ഭരണകൂടം എത്തിച്ചു നല്‍കും. അതേസമയം കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ പുറപ്പെടുവിച്ച നിർദേശങ്ങൾ അവഗണിച്ചാൽ കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.


