കൊല്ലം: കൊട്ടാരക്കരയില്‍ എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം. പൊലിക്കോട് ശ്രീ മഹാദേവര്‍ വിലാസം കരയോഗത്തിന് നേരെയാണ് ആക്രമണം നടന്നത്. ശബരിമല വിഷയത്തില്‍ നാമജപയജ്ഞമടക്കമുള്ള പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകവേ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ കരയോഗ മന്ദിരങ്ങള്‍ക്കു വേര്‍ക്ക് ആക്രമണമുണ്ടായിരുന്നു. 
കരയോഗത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കൊടിമരം അക്രമികള്‍ തകര്‍ത്തു. സംഭവുമായി ബന്ധപ്പെട്ട് കരയോഗ ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്കി.

