കോട്ടയം: ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു കെ.എം മാണി. ഇന്ന് പ്രാബല്യത്തിലുള്ള പല ക്ഷേമപദ്ധതികളും അദ്ദേഹമാണ് തുടങ്ങിയത്. ദീര്‍ഘകാലം ധനമന്ത്രിയായിരുന്ന അദ്ദേഹം ഇക്കാലയളവിലെല്ലാം ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന നിരവധി പദ്ധതികള്‍ അദ്ദേഹം വിഭാവനം ചെയ്തു.

കര്‍ഷകത്തൊഴിലാളി പെന്ഷന് മുതല്‍ കാരുണ്യ ഭാഗ്യക്കുറി വരെയുണ്ട് മാണിയുടെ ക്ഷേമ പദ്ധതികളുടെ പട്ടികയില്‍. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക എന്നത് ഇന്ന് വളരെ സാധാരണമായ കാര്യമാണ്. എന്നാല്‍ ഇത് ആദ്യമായി നടപ്പാക്കിയത് മാണിയായിരുന്നു. ക്ഷേമപദ്ധതിയില്‍ ഏറിയപങ്കും ലക്ഷ്യം വച്ചത് പാവപ്പെട്ടവരെ ആയിരുന്നു.
കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ്, പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിക്കുന്നവരെ സഹായിക്കാന്‍ റിവോള്‍വിങ് ഫണ്ട്, ഗ്രീന്‍ ഹൗസ്, സ്കൂള്‍ കുട്ടികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്, അഗതികള്‍ക്ക് പെന്ഷന്, തൊഴിലില്ലായ്മ വേതനം, മത്സ്യത്തൊഴിലാളികള്‍ക്ക് ക്ഷേമനിധി അങ്ങനെ നിരവധി ക്ഷേമപദ്ധതികള്‍ക്ക് അദ്ദേഹം രൂപം നല്കി.
കേരളത്തില്‍ വെളിച്ച വിപ്ലവം, സാമൂഹിക ജലസേചന പദ്ധതിയും നടപ്പാക്കിയത് കെ എം മാണിയാണ്. ചുരുങ്ങിയ കാലം വൈദ്യുതി- ജലസേചന വകുപ്പു മന്ത്രിയായിരുന്ന കാലത്താണ് ഈ രണ്ടുപദ്ധതികളും നടപ്പാക്കിയത്. വെള്ളവും വെളിച്ചവും ഗ്രാമങ്ങളില്‍ എത്തിക്കുന്നതിന് തടസ്സം നില്ക്കുന്ന ഘടകങ്ങള്‍ ഇല്ലാതാക്കുകയെന്നതായിരുന്നു ലക്ഷ്യം.


