നെടുമ്പാശ്ശേരിയിൽ വീണ്ടും യാത്രക്കാര്‍ക്ക് ദുരിതം. സ്പൈസ് ജെറ്റ് വിമാനം വൈകി. ഇന്നലെ രാത്രി 10.30ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി-ദുബായ് വിമാനം വൈകി. എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ യാത്രക്കാർ പ്രതിഷേധത്തിലാണ്. വിമാനം എപ്പോൾ പുറപ്പെടുമെന്ന് ഇതുവരെ മറുപടി ലഭിച്ചില്ലെന്ന് യാത്രക്കാർ ആരോപിച്ചു.
എയർ ഇന്ത്യ വിമാനം അവസാന നിമിഷം റദ്ദാക്കിയതോടെ ഇന്നലെയും യാത്രക്കാരെ സമാന അവസ്ഥയിലാക്കി. കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുളള എയര്‍ ഇന്ത്യ വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക പ്രശ്നം കാരണം വിമാനമെത്തിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം. വിമാനം റദ്ദാക്കിയതോടെ 250ഓളം യാത്രക്കാരാണ് വലഞ്ഞത്.


