കൊല്ലം : അഞ്ചല് തടിക്കാട് അമൃതയില് ജയന് (45), ഭാര്യ രേഖ (40) എന്നിവരെ കിടപ്പുമുറിയില് മരിച്ചനിലയില് കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്ത്താവ് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ നിഗമനം.
ഇടമുളയ്ക്കല് പൊടിയാട്ടുവിളയിലെ ബാര്ബര്ഷോപ്പ് ഉടമയാണ് ജയന്. ശനിയാഴ്ച പുലര്ച്ചെ രണ്ടുമണിയോടെയാണ് സംഭവം. മുറിക്കുള്ളില്നിന്ന് ശബ്ദംകേട്ട് ബന്ധുക്കള് പുറത്തുനിന്ന് വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. കിടപ്പുമുറിയുടെ കതക് ഉള്ളില്നിന്ന് പൂട്ടിയ നിലയിലായിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേര്ന്ന് കിടപ്പുമുറിയുടെ വാതില് തകര്ത്ത് അകത്തുകടന്നാണ് ഇരുവരെയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചത്.
രേഖയുടെ തലയ്ക്കും മുഖത്തും വെട്ടേറ്റ മുറിവുകളുണ്ട്. ജയനെ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. രേഖയുടെ രണ്ടാം ഭര്ത്താവാണ് ജയന്. വെള്ളിയാഴ്ച രാത്രി അത്താഴവും കഴിഞ്ഞ് ഉറങ്ങാനായി മുറിയിലേക്ക് പോയതാണ് ഇരുവരും. പത്തുവര്ഷം മുമ്ബായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹം. ആദ്യവിവാഹത്തില് രേഖയ്ക്ക് രണ്ട് മക്കളുണ്ട്. ഇവരും വീട്ടിലുണ്ടായിരുന്നു. രോഗങ്ങള്കാരണം ജയന് മാനസിക വിഷമത്തിലായിരുന്നെന്നും അന്വേഷണം പൂര്ത്തിയായശേഷമേ കാരണം വ്യക്തമാകൂവെന്നും അഞ്ചല് പോലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹം തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് പോസ്റ്റുമോര്ട്ടത്തിനുശേഷം അഞ്ചലിലെ സ്വകാര്യ ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്.

