തിരുവനന്തപുരം വെങ്ങാനൂരിൽ കാറിൽ കുടുങ്ങിയ രണ്ട് വയസുകാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വീട്ടിൽ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിൽ താക്കോലുമായി കുട്ടി കയറിയതിന് പിന്നാലെ ഡോർ ലോക്ക് ആവുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം.
വീട്ടിൽ കളിക്കുന്നതിനിടെ കാർപോർച്ചിൽ ഉണ്ടായിരുന്ന കാറിൽ കാറിന്റെ തന്നെ താക്കോലുമായി കയറുകയായിരുന്നു തുടർന്ന് കുട്ടി കാറിൽ കയറുകയും കാർ ലോക്ക് ചെയ്യുകയും ചെയ്തു. കുട്ടിയെ പുറത്തെടുക്കാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഉടൻ വിഴിഞ്ഞം അഗ്നിശമനസേനയെ അറിയിച്ചു. ഫയർഫോഴ്സ് എത്തി അരമണിക്കൂറോളം പരിശ്രമിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. നിലവിൽ കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ഇത് സുരക്ഷിതമാണെന്ന് അഗ്നിശമനസേന അറിയിച്ചു.


