ന്യൂ ഡല്‍ഹി: കേരള സന്ദര്‍ശനത്തിനെത്തിയ ജര്‍മന്‍ സ്വദേശിനി ലിസ വെയ്സിനക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി. ജര്‍മ്മന്‍ സ്വദേശിനിയുടെ തിരോധാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് എന്‍ ഐ എ ഇക്കാര്യം വെളിപ്പെടുത്തിയത്.
യുവതിക്ക് ചില തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനല്‍ ചിലര്‍ക്കെതിരെ ഇന്റര്‍പോള്‍ യെല്ലോ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ മാര്‍ച്ച് 7ന് സുഹൃത്തായ മുഹമ്മദ് അലിക്കൊപ്പം കേരളത്തിലെത്തിയ ലിസ വെയ്സിയെ മാര്‍ച്ച് 10 മുതലാണ് കാണാതാകുന്നത്. പിറ്റേ ദിവസം മൊബൈല്‍ ഫോണ്‍, ജി മെയില്‍ അക്കൗണ്ട് എന്നിവ ഡീ ആക്ടിവേറ്റായി. 15ന് നെടുമ്ബാശ്ശേരി വഴി മുഹമ്മദ് അലി കേരളം വിടുകയും ചെയ്തു. ജര്‍മന്‍ സ്വദേശിനിക്ക് വേണ്ടിയുള്ള അന്വേഷണം കേരളത്തിന്റെ വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. യുവതിക്ക് ചില തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഐബിയും ഇത് അന്വേഷിക്കുന്നുണ്ട്.

