കോട്ടയം: വൈദ്യുതി നിരക്ക് വര്‍ധനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജോസ് കെ.മാണി എംപി. ബജറ്റിലൂടെ പെട്രോളിനും ഡീസലിനും വിലവര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കു പിന്നാലെയുള്ള സര്‍ക്കാരിന്റെ ഈ തീരുമാനം പകല്‍ കൊള്ളയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെ, രമേശ് ചെന്നിത്തലയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ വൈദ്യുതി നിരക്ക് വര്‍ധനയ്ക്ക് പിന്നാലെ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.


