കൊച്ചി: ചവറ എംഎല്‍എ എന്‍. വിജയന് പിള്ള അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുലര്‍ച്ചെ 3.30 ന് ആയിരുന്നു മരണം സംഭവിച്ചത്. പ്രമുഖ വ്യവസായിയും സിഎംപി (അരവിന്ദാക്ഷന് വിഭാഗം) നേതാവുമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഭാര്യ: സുമ. മക്കള്‍: സുജിത്ത്, ശ്രീജിത്ത്, ശ്രീലക്ഷ്മി.

