പോക്സോ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പോക്സോ കേസിൽ കണ്ണൂർ ടെലികോം മേധാവി ഹെഡ് കോൺസ്റ്റബിൾ അബ്ദുൾ റസാഖ് അറസ്റ്റിലായി. ചാലാട് സ്വദേശിയായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് നടപടി എടുത്തിരിക്കുന്നത്.
രണ്ടാം ഭാര്യ ലൈംഗികാതിക്രമത്തിന് കേസെടുത്തതിനാൽ അബ്ദുൾ റസാഖിനെ നിലവിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുട്ടിയെ കാറിൽ കൊണ്ടുപോയി പല സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് ബന്ധുക്കൾ നൽകിയ പരാതി. ഇതിനെ തുടർന്നാണ് നടപടി.


