പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന് ജയിച്ചാല്‍ ഭൂരിപക്ഷം ലഭിക്കുന്ന ഓരോ വോട്ടിനും ഒരു രൂപ വെച്ച് നല്‍കും. തിരുവേഗപ്പുറ വിളത്തൂർ സ്വദേശി റഫീഖാണ് ബെറ്റുവെച്ച പണം നൽകിയത്. വിളത്തൂരിലെ സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ ആര്യയുമായാണ് റഫീഖ് ബെറ്റ് വെച്ചത്. ശ്രീകണ്ഠന് വിജയിച്ചതോടെ രൂപ 75283 രൂപ റഫീഖിന്റെ കയ്യില്‍ നിന്ന് പോയി.
ഫലപ്രഖ്യാപനത്തിന് ശേഷം വി.കെ.ശ്രീകണ്ഠൻ 75,283 വോട്ടുകൾ നേടി, സഖാവ് ആര്യക്ക് 75,283 രൂപ നൽകി. ആര്യ ജോലി ചെയ്യുന്ന കമ്പനിയിൽ സാധനങ്ങൾ എടുക്കാന്‍ വന്നപ്പോള്‍, ഉണ്ടായ രാഷ്രീയ ചര്‍ച്ചകള്‍ ആണ് ബെറ്റ് വരെ എത്തിയത്.


