തൊടുപുഴ: ഏഴു വയസ്സുള്ള കുട്ടി മരിച്ചതോടെ പ്രതി അരുണ്‍ ആനന്ദിനെതിരെ കൊലക്കുറ്റം കൂടി ചുമത്തും. കുട്ടിയെ വധിക്കാനുള്ള ശ്രമം, ആക്രമണം, ഭീഷണിപ്പെടുത്തല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75-ാം വകുപ്പ്, കഠിനമായ ദേഹോപദ്രവം ഏല്പിക്കല് എന്നീ വകുപ്പുകള്‍ ചുമത്തി ഇപ്പോള്‍ത്തന്നെ കേസെടുത്തിട്ടുണ്ട്.

കുട്ടിയുടെ അനുജനായ 4 വയസ്സുകാരനെ ലൈംഗികമായി ആക്രമിച്ചതിനു പോക്സോ കേസുമുണ്ട്. പ്രകൃതി വിരുദ്ധ പീഡനം, ദേഹോപദ്രവമേല്പിക്കല് എന്നീ വകുപ്പുകളും ചുമത്തിയതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍ പറഞ്ഞു. ആക്രമണ സമയത്ത് മുറിയിലുണ്ടായിരുന്ന കുട്ടികളുടെ അമ്മയെ കേസില്‍ പ്രധാന സാക്ഷിയാക്കും. ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല.

