പനി ബാധിച്ച് ചികിത്സയ്ക്ക് എത്തിയ കൗമാരക്കാരിക്കെതിരെ ഡോക്ടറുടെ ലൈംഗികാതിക്രമം. കാസർകോട് ചന്തേരയിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ സി.കെ.പി. കുഞ്ഞബ്ദുള്ളയാണ് 13 വയസ്സുകാരിയെ പീഡിപ്പിച്ചത്. ചന്ദേര പൊലീസ് പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പനി ബാധിച്ച് പെൺകുട്ടി ഡോക്ടറുടെ ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയത്.
പനിയെ തുടർന്നു ചികിത്സയ്ക്ക് എത്തിയതായിരുന്നു പെൺകുട്ടി.സ്വന്തമായി ക്ലിനിക്ക് നടത്തുകയാണ് ഡോക്ടർ. ഇയാൾ ഒളിവിലാണ് എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷമായിരിക്കും തുടർനടപടികൾ.


