കൊണ്ടോട്ടി പുളിക്കലിൽ സ്വകാര്യ ബസിന് മുന്നിൽ വടിവാൾ വീശി ഓട്ടോറിക്ഷ ഡ്രൈവർ .സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ബസ് ഹോണ്‍ മുഴക്കിയതോടെയാണ് ആക്രമണശ്രമമുണ്ടായത്.
ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് സൈഡ് കൊടുക്കാത്തതിന് ഹോൺ മുഴക്കിയതോടെ. കൊണ്ടോട്ടി കോട്ടപ്പുറത്ത് ഇന്നലെ വൈകിട്ട് 4 മണിക്കാണ് സംഭവമുണ്ടായത്.
ഏതാനും രണ്ടുകിലോമീറ്ററോളം ബസിന് മുന്നിലൂടെ വടിവാള്‍ വീശി ഓട്ടോറിക്ഷ സഞ്ചരിച്ചു.യാത്രക്കാരാണ് വടിവാള്വീശിപോകുന്ന ഓട്ടോറിക്ഷയുടെ വീഡിയോ എടുത്തത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ബസിൻ്റെ ഹോൺ മുഴക്കിയപ്പോഴാണ് ഡ്രൈവറെ വാൾ കാണിച്ച് ഭീഷണിപ്പെടുത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.


