ബിജെപി അംഗങ്ങളുടെ സംസ്ഥാനതല ചുമതല പുതുക്കി. ബിജെപി കേരള പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും.മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളുടെ ബിജെപി പ്രഭാരിയായി അനിൽ ആന്റണി തെരഞ്ഞെടുക്കപ്പെട്ടു.വി മുരളീധരന് വീണ്ടും ദേശീയ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ ബിജെപി ആദ്യമായി ഒരു സീറ്റ് നേടിയതിന് പിന്നാലെയാണ് തീരുമാനം.
24 ഇടങ്ങളിലെ ചുമതലയാണ് പുതുക്കിയത്. അപരാജിത സാരംഗി സഹ പ്രഭാരിയായി ചുമതലയേറ്റു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കോ-ഓർഡിനേറ്ററായി വി മുരളീധരൻ ചുമതലയേൽക്കും. വിനോദ് താവ്ഡെ ബിഹാറിൻ്റെ ചുമതലയും ശ്രീകാന്ത് ശർമ ഹിമാചൽ പ്രദേശിൻ്റെ ചുമതലയും തുടരും.ഏഴ് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളുടെ സഹ ചുമതലയാണ് വി മുരളീധരന് ലഭിച്ചിരിക്കുന്നത്. ഇടവേളക്ക് ശേഷമാണ് വി മുരളീധരന് ദേശീയ ചുമതല ലഭിക്കുന്നത്.


