കൊച്ചി: നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറിനു നേരെയുണ്ടായ വെടിവയ്പ്പ് കേസ് അന്വേഷണം വഴിത്തിരിവില്‍. സംഭവത്തില്‍ കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് സൂചന. വെടിവയ്പ് ഉണ്ടാകുമെന്ന് ഒരു എസ്.ഐ മുന്‍കൂട്ടി അറിയിച്ചെന്ന് ലീന മൊഴി നല്കി. മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്.ഐയെ ചോദ്യം ചെയ്തു.

അതേസമയം, കേസില്‍ അധോലോക കുറ്റവാളി പ്രതിയായ ആദ്യ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. ക്രെെംബ്രാഞ്ച് ഡി.വൈ.എസ്.പി ജോസി ചെറിയാന് തയ്യാറാക്കിയ അന്തിമ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിക്കുക. ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ആയുധം ഉപയോഗിച്ച് ഭീതി സൃഷ്ടിക്കല്‍, അതിക്രമിച്ചു കടക്കല്‍, പണം അപഹരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് രവി പൂജാരിക്കെതിരെ ചുമത്തിയിരിക്കുന്നത്.

