14 ഇലക്ട്രിക് ബസ് സർവീസ് നടത്തി കെഎസ്ആർടിസി വികാസ് ഭവൻ യൂണിറ്റ് നേടിയത് മാസം അരക്കോടി വരുമാനം എന്ന റെക്കോർഡ്. വെറും 14 സർവീസ് നടത്തിയാണ് ഈ റെക്കോർഡ് നേട്ടം കെഎസ്ആർടിസി വികാസ് ഭവൻ യൂണിറ്റ് സ്വന്തമാക്കിയത്. 2024 ജനുവരിയിൽ 19.72 ലക്ഷമായിരുന്നുവെങ്കിൽ ഓഗസ്റ്റ് മാസം 24 ലക്ഷം രൂപ അധികമായി നേടി വരുമാനം 43.81 ലക്ഷമാക്കി കൂട്ടി.
വരുമാനം കുറഞ്ഞ സർവീസുകൾ പുനക്രമീകരിക്കണമെന്ന ഗതാഗത വകുപ്പ് മന്ത്രിയുടെയും കെഎസ്ആർടിസി സിഎംഡിയുടെയും നിർദ്ദേശത്തെ തുടർന്ന് ഇലക്ട്രിക് ബസുകളുടെ ഷെഡ്യൂളുകൾ റീ അറേഞ്ച് ചെയ്തത് വഴി ശരാശരി ദിവസ വരുമാനം ദിവസം 64,000ൽ നിന്ന് 1.5.ലക്ഷമാക്കി ഉയർത്തനായി. കൂടാതെ ഇപികെഎം 35ൽ നിന്നും 54ന് മുകളിലേക്ക് രൂപയിലേക്ക് മാറ്റുവാനും കഴിഞ്ഞു. സാധാരണ ഡിപ്പോകളിൽ ഷെഡ്യൂളുകൾ പരിഷ്കരിക്കുമ്പോൾ നിലവിലെ മാസ വരുമാനം ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ് വർധിക്കുന്നതെങ്കിൽ വികാസ് ഭവൻ യുണിറ്റിൽ വരുമാനം ഇരട്ടിയായാണ് കൂടിയത്.