ചോറ്റാനിക്കരയുള്ള അമ്മ വീട്ടില്‍ നിന്നും വയനാട് കാക്കവയലുള്ള വീട്ടിലേക്ക് യാത്ര തിരിച്ച വിഷ്ണു പ്രിയയെ കാണാതായിരുന്നു. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. കൊല്ലം റെയില്‍വേ പൊലീസ് ആണ് പെണ്‍ക്കുട്ടിയെ കണ്ടെത്തിയത്.
വിഷ്ണുപ്രിയയുടെ പിതാവ് ശിവാജി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘എന്റെ മകളെ കിട്ടി പോസ്റ്റ് sahre ചെയ്തു സഹായിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും,മീഡിയ, സുഹൃത്തുക്കള്‍ ചടയമംഗലം പോലീസ് സ്റ്റേഷന് si പ്രദീപ് കുമാര്‍ എന്നിവര്‍ക്കും പോലീസ് അധികാരികള്‍ സഹായം നല്കാന് എത്തിയ എല്ല നല്ലവരായ ആളുകള്‍ക്കും നന്ദി’- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
വെള്ളിയാഴ്ച രാത്രി എറണാകുളത്ത് നിന്ന് തിരിച്ച പെണ്‍കുട്ടി പിറ്റേന്ന് രാവിലെ ആറ് മണിക്ക് കോഴിക്കോട് എത്തേണ്ടതായിരുന്നു. അവിടെ ഇറങ്ങാത്തതുമുതലാണ് അന്വേഷണം ആരംഭിക്കുന്നത്. വിഷ്ണുപ്രിയ ഫോണ്‍ ഉപയോഗിക്കാത്തത് ആണ് കണ്ടുപിടിക്കാന്‍ താമസിച്ചതെന്ന് പൊലീസും പറയുന്നു.

