വന്ദേഭാരത് ട്രെയിന് നേരെ വീണ്ടും കല്ലേറ്. കണിയാപുരത്തിനും പെരുങ്ങൂഴിക്കും ഇടയിൽ വെച്ച് വൈകുന്നേരം 4.18 നാണ് ട്രെയിന് നേരെ കല്ലേറുണ്ടായത്. അക്രമത്തിൽ സി 4 ലെ സീറ്റ് നമ്പർ 74 ൻ്റെ മുൻവശത്തെ ഗ്ലാസ് തകർന്നു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. തീവണ്ടി നിർത്തേണ്ടി വന്നില്ല, യാത്ര തുടർന്നു.
അതിനിടെ, കഴിഞ്ഞ മാസം തൃശ്ശൂരിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലേറുണ്ടായി. രണ്ട് വണ്ടികളുടെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തു. തിരുവനന്തപുരത്ത് നിന്ന് കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണം ഉണ്ടായത്. കല്ലേറിൽ c2, c4 കോച്ചുകളുടെ ചില്ലുകളാണ് പൊട്ടിയത്. സംഭവത്തിൽ പ്രതിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തിരുന്നു.


