മൂന്നാർ ഗ്യാപ്പ് റോഡിൽ അഭ്യാസ പ്രകടനം നടത്തിയ തെലങ്കാന രജിസ്ട്രേഷൻ വാഹനം മോട്ടോർവാഹനവകുപ്പ് പിടികൂടി. കാറിന്റെ ഡോറിലിരുന്ന് സാഹസിക യാത്ര നടത്തിയായിരുന്നു യുവാവിന്റെ അഭ്യാസം. ഗ്യാപ്പ് റോഡ് പെരിയക്കനാല്‍ ഭാഗത്ത് രാവിലെ 7.45ഓടു കൂടിയായിരുന്നു സംഭവം.തെലങ്കാന രജിസ്ടേഷനിലുള്ള വാഹനത്തിലെ യാത്രക്കാരാണ് അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്.
മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ദേവികുളത്ത് വെച്ചാണ് മോട്ടോർ വാഹന വകുപ്പ് വാഹനം പിടികൂടിയത്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തേക്കുമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. ദേവികുളത്ത് വെച്ചാണ് മോട്ടോർ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തത്. ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒയുടെ സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിലാണ് നടപടി.അടുത്തിടെയുണ്ടായ സമാനരീതിയിലുള്ള 3 സംഭവങ്ങളിൽ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ നടപടികൾ കർശനമാക്കുമ്പോളും ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കുകയാണ്.


