ജൂലൈ ഒന്ന് ഡോക്ടേഴ്സ് ഡേ സഹനദിനമായി ആചരിക്കുമെന്ന് കെ.ജി.എം.ഒ. എ. സമൂഹ ത്തിനായി ഡോക്ടര്‍മാര്‍ നല്കിയ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്കുള്ള അംഗീകാരമായി ഇന്ത്യയില്‍ മുഴുവന്‍ ജൂലായ് ഒന്ന് ഡോക്ടര്‍മാരുടെ ദിനമായി ആചരിച്ചു വരികയാണ്. മികച്ച സേവനം നല്കുന്ന ഡോക്ടര്‍മാര്‍ക്ക് പ്രേത്യേക ആദരവും പുരസ്കാരവും നല്‍കുന്നത് ഈ ദിനാച രണത്തിന്റെ ഭാഗമായി എല്ലാവര്‍ഷവും പതിവാണ്. എന്നാല്‍ ഈ വര്‍ഷം കോവിഡ് 19 എന്ന മഹാമാരിയോടു പൊരുതി കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍ മാരാണ് ഈ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളികളായി നില കൊള്ളുന്നത്. ഈ അവസരത്തില്‍, തങ്ങളുടെയും തങ്ങളുടെ കുടുംബങ്ങളുടെയും ജീവനും ആരോഗ്യവും തൃണവല്ഗണിച്ചു കൊണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാ യിരിക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രശ്നങ്ങള്‍ അവഗണിക്കാന്‍ പാടില്ലെന്നും
കെ.ജി.എം.ഒ. എ വ്യക്തമാക്കി.
കഴിഞ്ഞ കുറെ മാസങ്ങളായി ലോക്ക് ഡൗണ്‍ ആയതിനാല്‍ മറ്റ് ജോലികള്‍ ചെയ്യുന്നവര്‍ സുരക്ഷിതരായി തങ്ങളുടെ വീടുകളിലായിരുന്നു. ഈ സമയത്തെല്ലാം ഡോക്ടര്‍മാര്‍ അടങ്ങുന്ന ആരോഗ്യ ജീവനക്കാര്‍ വിശ്രമമില്ലാതെ ജോലി ചെയ്യുകയായിരുന്നു.അത്തരത്തില്‍ ജോലി ചെയ്തതിനാല്‍ തന്നെ ഒരു പരിധിവരെ നമ്മുക്ക് ഈ മഹാമാരിയെ പിടിച്ചുനിര്‍ത്താനായി. ആരോ ഗ്യ പ്രവര്‍ത്തകരുടെ ഈ വലിയ സേവനങ്ങളെ ബഹു. കേരള മുഖ്യമന്ത്രി അടക്കം ഭരണാധി കാരികളും സാമൂഹിക സാംസ്ക്കാരിക നായകന്മാരും പ്രകീര്‍ത്തിച്ചിട്ടുണ്ട്. കൂടുതല്‍ ഊര്‍ജ്ജ സ്വലമായി പ്രവര്‍ത്തിക്കാന്‍ ഇത്തരം ചില നല്ല വാക്കുകള്‍ പ്രേരകങ്ങളായിട്ടുണ്ട്. അതിന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സര്‍വ്വീസ് സംഘടന എന്ന നിലയില്‍ കെ.ജി.എം.ഒ.എ കൃതാര്‍ത്ഥരാണ്.
എന്നാല്‍ വാക്കുകള്‍ക്കും വാഗ്ദാനങ്ങള്‍ക്കും ഉപരിയായി ഡോക്ടര്‍മാരുടെയും, ആരോഗ്യ ജീവനക്കാരുടെയും ജോലി ഭാരം കുറയ്ക്കാനോ അവര്‍ക്ക് അനിവാര്യമായ വിശ്രമം ലഭിക്കാനോ മതിയായ ഇടപെടലുകള്‍ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാക്കുന്നില്ല എന്നത് ഖേദകരമായ വസ്തുതയാണ്. പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ ജിലാ ജനല്‍ ആശുപത്രികള്‍ വരെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും വ്യത്യസ്ഥ രീതികളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പതിവ് ഴോലികള്ക്ക് പുറമേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടി നടപ്പാക്കാന്‍ വേണ്ടത്ര അധിക ജീവനക്കാരെ നിയമിക്കാന്‍ ഫലപ്രദമായ നടപടികള്‍ ഒന്നും ഉണ്ടാകുന്നതായി കാണുന്നില്ല.
ഇതിന് പുറമേ ക്വറൈന്റന് സെന്ററുകള്‍, വിമാനത്താവളം, റയില്‍വേ സ്റ്റേഷന്, ചെക്ക് പോസ്റ്റ്, കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍, മൊബൈല്‍ യൂണിറ്റുകള്‍ തുടങ്ങി സ്ഥാപനങ്ങളുടെ പുറത്തുള്ള ജോലികള്‍ക്കും ഈ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും മാണ് ജീവനക്കാരെ നിയോഗിക്കുന്നത്. കൂടുതല്‍ ജോലി, കറുവ് ജീവനക്കാര്‍ വിശ്രമം ഇല്ലേയില്ല ഇതാണ് ഇന്ന് സര്‍ക്കാര്‍ ആരോഗ്യ മേഖലയിലെ അവസ്ഥ. പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ എല്ലാ ആശുപത്രികളിലും അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി സേവനം ചെയ്ത് വരുന്ന ഡോക്ടര്‍മാര്‍ക്ക് അര്‍ഹതപ്പെട്ട കോമ്പന് സേഷന് അവധി അനുവദിച്ച്കിട്ടാന് പലതവന്ന ആവശ്യപ്പെട്ടിട്ടും ഫലപ്രദമായ നടപടിയുണ്ടായിട്ടില്ല. ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഫണ്ടുകള്‍ സമയത്തിന് ലഭ്യമാക്കാത്തതിനും തടസ്സം നേരിടുന്നു. RSBY, RBSK – AK ,JSSY, KASP, തുടങ്ങിയ ആരോഗ്യ പരിരക്ഷാ പദ്ധതികളിലൂടെ ചിലവായ തുകയിനത്തില്‍ ലക്ഷങ്ങളാണ് ഓരോ ആശുപത്രിക്കും ലഭിക്കാനുള്ളത്.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരടക്കം ആരോഗ്യ ജീവനക്കാര്‍ അധിക സാമ്പത്തിക നഷ്ടം സഹിച്ച് വരികയാണ്. ലോക് ഡൗണ്‍ സമയത്ത് യാത്ര സൗകര്യവും താമസ സൗകര്യവും ഭക്ഷണവും പ്രത്യേകമായി ഒരുക്കേണ്ടി വരുന്നതും കോവിഡ് പ്രതിരോധത്തിനായി പല സ്ഥലങ്ങളിലേയക്കും മാറ്റി നിയമിക്കപ്പെട്ടതും സുരക്ഷാമാര്‍ഗ്ഗങ്ങള്‍ ഒരുക്കാനും വ്യക്തിപരമായും കുടുംബത്തിനുള്ള ആവശ്യങ്ങള്‍ക്ക് പകരം സംവിധാനങ്ങള്‍ ഏര്പ്പെടുത്താനായും അധിക ബാധ്യത ഉണ്ടായതും ഈ നഷ്ടത്തിന് കാരണങ്ങളാണ്. ഈ അവസരത്തിലാണ് കൂ നില്മേല് കുരുപോലെ ശമ്പളം തടഞ്ഞ് വെയ്ക്കല്‍. ഭരതത്തിലെ പല സംസ്ഥാന സര്‍ക്കാരുകളും മറ്റ് പല ലോകരാജ്യങ്ങളും ഡോക്ടര്‍മാര്‍ക്കും,ആരോഗ്യ ജീവനക്കാര്‍ക്കും പ്രത്യേക സാമ്പത്തിക ആനുകുല്യങ്ങള്‍ നല്കി പ്രോത്സാഹിപ്പിക്കുമ്പോഴാണ് കേരള സര്‍ക്കാര്‍ ഇത്തരം ഒരു തീരുമാനം കൈകൊണ്ടത്.
ഡോക്ടര്‍മാരുടെ ശമ്പളം തടഞ്ഞ് വെയ്ക്കരുതെന്ന് സുപ്രിംകോടതി വിധിയും, തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവും വന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ തീരുമാനം മാറ്റാന്‍ തയ്യാറാവാത്തത് നിര്‍ഭാഗ്യകരമാണ്. തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കാര്യക്ഷമതയും അര്‍പ്പണമനോഭാവവും ഉറപ്പ് വരുത്താന്‍ ഉത്തമമായ പോത്സാഹനം സാമ്പത്തിക ആനുകൂല്യങ്ങളാണ് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മാസങ്ങളായി വിശ്രമമില്ലാതെ ജോലി ചെയ്ത് വരുന്ന ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് നല്കി അവരെ പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യം സഘംടന പല തവണ ഉന്നയിച്ചിട്ടുണ്ട് എങ്കിലും വേണ്ട പോലെ പരിഗണിക്കപ്പെട്ടിട്ടില്ല. ഇത്തരത്തില്‍ വിശ്രമില്ലാത്ത ജോലിയും സാമ്പത്തിക നഷ്ടവും മാനസിക പിരിമുറുക്കവും അനുഭവിക്കുന്ന വേളയില്‍ ഡോക്ടര്‍മാരടക്കം ആരോഗ്യ പ്രവര്‍ത്തകര്‍ അര്‍ഹിക്കുന്നത് തങ്ങള്‍ നല്കുന്ന സേവനങ്ങള്‍ക്കും സഹിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കുമുള്ള ശരിയായ അംഗീകാരമാണ് എന്ന ബോധമാണ് ഡോക്ടര്‍മാരുടെ ദേശീയ ദിനത്തെ സഹനദിനമായി ആചരിക്കുവാന്‍ സംഘടനയെ പ്രേരിപ്പിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ജൂലയ് ഒന്നിന് സഹനദിന ബാഡ്ജ് ധരിച്ച് ജോലിയ്ക്ക് ഹാജരാവുകയും ഒരു മണിക്കൂര്‍ അധിക ജോലി ചെയ്യുകയും ചെയ്യും.

